ചെറുനാരങ്ങ:
 =======================
 നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു. ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്. മൂര്ത്തി ചെറുതെങ്കിലും കീര്ത്തി വലുത്"" എന്ന ചൊല്ല് കേട്ടിട്ടില്ലോ? അതുപോലെതന്നെയാണ് ചെറുനാരങ്ങയ്ക്കുള്ള ഗുണമേന്മകളും. ""റൂട്ടേസി" എന്ന സസ്യകുലത്തിലെ അംഗമായ ചെറുനാരകം ആംഗലേയ ഭാഷയില് ""ലൈം"" എന്നും സംസ്കൃതഭാഷയില് ""ജംബീരം"" എന്നും അറിയപ്പെടുന്നു. ചെറുനാരങ്ങ ഒരു അമ്ലസ്വഭാവിയാണ്. എന്നാല്, ശരീരാരോഗ്യത്തിന് ഒരു ദോഷവും അതുണ്ടാക്കില്ല. മറച്ച് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയുംചെയ്യും. ശരീരത്തില് അവിടവിടെയുണ്ടാകുന്ന അരിമ്പാറ മാറിക്കിട്ടാന് ചെറുനാരങ്ങ മുറിച്ചിട്ട് ഉരസിയാല് മതി. ഇതേവിധം ചെറുനാരങ്ങ മുറിച്ച് തലയില് ഉരസിയാല് താരനെയും അകറ്റി നിര്ത്താമെന്ന മെച്ചവുമുണ്ട്. ചര്മ, കേശ സംരക്ഷണത്തിനു മാത്രമല്ലാ, വണ്ണം കുറയ്ക്കാനും ചെറുനാരങ്ങ സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകള് കൊഴുപ്പു കളയുകയും ദഹനം എളുപ്പത്തിലാക്കുകയും അതുവഴി വണ്ണം കുറയ്ക്കുകയും ചെയ്യും. ചെറുനാരങ്ങയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചുമ, അലര്ജി, പനി എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ചെറുനാരങ്ങയുടെ ഇല പാചകത്തിനും ഉപയോഗിക്കാറുണ്ട്. ചായയുണ്ടാക്കാനും മാംസം പാചകം ചെയ്യുന്നതിലും ഇത് ഉപയോഗിക്കും. തടി കുറയുവാന് ഉള്ള ഏറ്റവും നല്ല മാര്ഗമാണ് ചെറുനാരങ്ങയും തേനും ചേര്ത്ത് കുടിയ്ക്കുന്നത്. രാവിലെ വെറുംവയറില് ചെറുചൂടുള്ള വെള്ളത്തില് ചെറുനാരങ്ങാനീര് ചേര്ത്തു കുടിച്ചാല് ദഹനത്തിനും നല്ലതാണ്. ശരീത്തിലെ ഗ്ലൂക്കോസ് വലിച്ചെടുക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നതും ചെറുനാരങ്ങയുടെ പ്രധാന ഗുണങ്ങളിലൊന്നാണ്. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ശരീരത്തിലെ എന്സൈമുകളുമായി പ്രവര്ത്തിച്ച് ദഹനം ത്വരിതപ്പെടുത്തുന്നു. കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നസ്കർവി അഥവാ മോണവീക്കംനാരങ്ങാ നീര് കുടിച്ചാൽ മാറുമെന്ന് തെളിഞ്ഞതോടെയാണ് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്.ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമാണ് ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും , വേദനയും രക്തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. അതുപോലെ തലമുടിയില് ഷാമ്പൂ ചെയ്ത് കഴിഞ്ഞശേഷം അവസാനമായി കഴുകുവാന് ഉപയോഗിക്കുന്ന വെള്ളത്തില് ഏതാനും തള്ളി ചെറുനാരങ്ങാനീര് ഒഴിക്കുന്നത് തലമുടിയുടെ ഒട്ടല് നിശേഷം മാറ്റി തലമുടിക്ക് തിളക്കവും മിനുസവും ശുദ്ധിയും നല്കും. രക്തശുദ്ധിക്കും ചെറുനാരങ്ങാനീര് ഉത്തമംതന്നെ. കുളിക്കാനുള്ള കലത്തില് ഒരു നാരങ്ങയുടെ നീര് ചേര്ത്ത് കുളിക്കുന്നതായാല് ജലദോഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. തൊണ്ട സംബന്ധമായ അസുഖങ്ങള്ക്കും തൊണ്ടയിലെ എരിച്ചിലും വേദനയും നീക്കുന്നതിനും ചെറുനാരങ്ങാ വെള്ളം ഫലപ്രദമാണ്. കുട്ടികള്ക്ക് പതിവായി ചെറുനാരങ്ങാ നീര് കൊടുക്കുകയാണെങ്കില് മലബന്ധം ക്രമീകരിക്കപ്പെടുകയും അവര്ക്ക് നല്ല രക്തപ്രസാദം കൈവരികയുംചെയ്യും. ശരീരത്തിന് അഴകും, ആരോഗ്യവും, ഓജസ്സും, തേജസ്സും പ്രദാനംചെയ്യുന്ന ചെറുനാരങ്ങയില് വിറ്റാമിന് "സി" സമൃദ്ധമായ തോതില് അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ചര്മദോഷം, മലബന്ധം എന്നിവയ്ക്ക് ഈ കനി ഏറെ ഫലപ്രദമാണ്. പയോറിയ, മോണപഴുപ്പ്, വായ്നാറ്റം എന്നിവയ്ക്ക് ചെറുനാരങ്ങാ നീരും അതിന്റെ ഇരട്ടി പനിനീരും ചേര്ത്ത് നിത്യവും രണ്ടു നേരം വായില് കൊണ്ടാല് മതി. ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്ത്തനക്ഷമത വര്ധിപ്പിക്കാന് ചെറുനാരങ്ങയ്ക്കുള്ള കഴിവ് ഒന്ന് വേറെതന്നെയാണ്. വേനല്ക്കാലത്ത് തളര്ന്ന് അവശരായി വരുന്നവര്ക്ക് ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളം ഊര്ജം നല്കുന്നു. ചെറുനാരങ്ങാ നീരില് കുറച്ച് ഉപ്പുചേര്ത്ത് കലക്കിയാല് കേമം. വയറുവേദന അനുഭവപ്പെടുമ്പോള് ഇഞ്ചിനീരും ചെറുനാരങ്ങാനീരും ചേര്ത്ത് സേവിച്ചാല് രോഗശമനം തീര്ച്ച. ചെറുനാരങ്ങയുടെ തൊലിയില്നിന്നും ഒരു തരം എണ്ണ ലഭിക്കുന്നുണ്ട്. അത് സുഗന്ധദ്രവ്യങ്ങള് ഉണ്ടാകുന്നതിനും ദീപനൗഷധമായും ഉപയോഗിക്കാം. ചെറുനാരങ്ങാനീരും ഗന്ധകവും കൂട്ടിയോജിപ്പിച്ച് പുരട്ടിയാല് വട്ടച്ചൊറി മാറിക്കിട്ടും. ചെറുനാരങ്ങാ ഒരെണ്ണം വട്ടത്തില് മുറിച്ച് നാരങ്ങാനീരില് മുക്കി ചൊറിച്ചില് ഉള്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിച്ചാല് ചൊറിച്ചില് മാറിക്കിട്ടും. ചെറുനാരങ്ങാനീരില് ചുക്ക്, മുളക്, തിപ്പലി എന്നിവയുടെ പൊടി ഓരോ ടീസ്പൂണ് വീതം ചേര്ത്ത് ദിവസവും മൂന്നുനേരം കഴിക്കുന്നതായാല് മഞ്ഞപ്പിത്തം ശമിക്കുന്നതാണ്. ഹൃദ്രോഗശമനത്തിനും രക്തസമ്മര്ദത്തിനും ചെറുനാരങ്ങാനീരില് നീര്മാതളനീര് തൊലിപൊടിച്ച് ശീല പൊടിയാക്കിയത് ചേര്ത്ത് കഴിച്ചാല് ഫലപ്രാപ്തി ഉറപ്പ്. ചെറുനാരങ്ങയെ ഒരു പാനീയമായും അച്ചാറായും മാത്രമേ നാം ഇന്ന് പ്രയോജനപ്പെടുത്തുന്നുള്ളൂ. പക്ഷേ, അതിനേക്കാളുപരി ആരോഗ്യസൗന്ദര്യ വര്ധനക്ഷമതകൊണ്ടും, ഔഷധവീര്യംകൊണ്ടും, അദ്വിതീയമായ ഒരു സ്ഥാനം ചെറുനാരങ്ങയ്ക്കുണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്തസ്രാവവും നാരങ്ങാനീര് പുരട്ടുന്നതിലൂടെ കുറയുമെന്ന് കിങ്ങ്സ് അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര് നൽകുന്നത് ഫലവത്താണെന്ന് ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്. ചെറുനാരകം കൂടുതൽ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂർവേഷ്യയിൽ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിൻഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. ----------------

No comments: