പ്ലംസ്:
===================
ചൈനയാണ് ലോകത്ത് എറ്റവും അധികം പ്ലംസ് ഉല്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒന്പതാം സ്ഥാനത്തും. നിറത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലം പഴങ്ങളെ തരംതിരിക്കുന്നത്.
കോളോണിയല് ഭരണകാലത്ത് ഹൈറേഞ്ചില് തേയില തോട്ടങ്ങള് നിര്മിക്കാനെത്തിയ യൂറോപ്യന് മാരാണ് പ്ലംസ് കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ച ..
മലനിരകളില് കര്ഷകരുടെയും സഞ്ചാരികളുടേയും മനസിനും കണ്ണിനും ആനന്ദം പകര്ന്ന് പ്ലം പഴങ്ങള് പാകമായി. കാന്തല്ലൂര്, ഗുഹനാഥപുരം, പെരുമ, പുത്തൂര് തുടങ്ങിയ പ്രദേശങ്ങളിലെ മലമടക്കുകളിലാണ് പ്ലം പഴങ്ങള് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. സാധാരണയായി മേയ് മാസത്തിന്റെ ആരംഭത്തില് പാകമാവാറുള്ള പ്ലം പഴങ്ങള് ഇത്തവണ വൈകിയാണ് പാകമായതെങ്കിലും മികച്ച വിളവാണ് ലഭിക്കുന്നതെന്ന് കര്ഷകനായ ചങ്ങനാശേരി സ്വദേശി ജോസ് അഗസ്റ്റിന് പറയുന്നു. വിവിധ തരം പ്ലംസുകളില് ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്ലംസുകളാണ് കാന്തല്ലൂരില് പരമ്പരാഗതമായി കൃഷി ചെയ്യുന്നത്. വര്ഷത്തില് ഒരു തവണ മാത്രമേ ഇവ ഉണ്ടാവുകയുള്ളൂ
കിലോയ്ക്ക് അന്പത് രൂപയാണ് കര്ഷകന് ഇപ്പോള് ലഭിക്കുന്നത്. പൊതു വിപണിയില് 80 രൂപ മുതല് 100 രൂപയ്ക്ക് വരെ വിറ്റഴിയുന്നുണ്ട്. മറയുരിലെത്തുന്ന വിനോദ സഞ്ചാരികള് തോട്ടത്തില് നിന്നു 100 മുതല് 125 വരെ വില നല്കി വാങ്ങുന്നത് കര്ഷകന് സഹായകരമാവുന്നുണ്ട്. 10 മുതല് 15 അടിവരെ ഉയരത്തില് വളരുന്ന മരത്തില് നിന്നു കാലാവസ്ഥ അനുയോജ്യമാണെങ്കില് അന്പത് മുതല് എഴുപത് കിലോഗ്രാം വരെ പഴങ്ങള് ലഭിക്കൂം ആപ്പിളിന്റെ ചെറിയ പതിപ്പാണ് പ്ലം പഴത്തിന്റെ രൂപം. 30 ഗ്രാം മുതല് അന്പത് ഗ്രാം വരെയാണ് ശരാശരി തൂക്കം. റോസാസി സസ്യ കുടുംബത്തില് പെട്ട മരത്തിന്റെ ശാസ്ത്രീയ നാമം പ്രൂണസ് എന്നാണ്. ജാം, വൈന്, മദ്യം എന്നിവ ഉണ്ടാക്കുന്നതിനായാണ് ലോകരാജ്യങ്ങളില് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇന്ത്യയില് ഉത്തര്പ്രദേശ്, ഹിമാചല്, ജമ്മു കാശ്മീര് എന്നിവിടങ്ങളിലാണ് പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തില് കൃഷി ചെയ്യാറുള്ളത്. തെക്കേ ഇന്ത്യയില് നീലഗിരി മലനിരകളിലും കൊടൈക്കനാല് മലനിരകളിലും കണ്ടുവരുന്നു. കേരളത്തില് ഇവ കൃഷി ചെയ്യുന്ന ഏകപ്രദേശം മറയൂര് മലനിര കളുടെ ഭാഗമായ കാന്തല്ലൂര്, പെരൂമല പ്രദേശങ്ങളാണ്. കോളോണിയല് ഭരണകാലത്ത് ഹൈറേഞ്ചില് തേയില തോട്ടങ്ങള് നിര്മിക്കാനെത്തിയ യൂറോപ്യന്മാരാണ് പ്ലംസ് കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ചതെന്നു കരുതുന്നൂ. ചൈനയാണ് ലോകത്ത് എറ്റവും അധികം പ്ലംസ് ഉല്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒന്പതാം സ്ഥാനത്തും.
നിറത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലം പഴങ്ങളെ തരംതിരിക്കുന്നത്. കറുത്ത നിറത്തില് പച്ചനിറത്തോടു കൂടിയ മാംസളമായ ഭാഗങ്ങളുള്ള പ്ലം ഡാംസണ് പ്ലം എന്നും വിളഞ്ഞാലും പച്ചനിറത്തിലും മഞ്ഞ നിറത്തില് മാംസളമായ ഭാഗത്തോടു കൂടിയതുമായ പഴം ഗ്രീന് ഗേജ് എന്നും ചുവന്ന് ആപ്പിളിന്റെ ചെറു പതിപ്പെന്നു തോന്നുന്നവ വികേ്ടാറിയ എന്നുമാണ് അറിയപ്പെടുന്നത്. പൂര്ണമായും മഞ്ഞ നിറത്തില് കാണപ്പെടുന്ന പ്ലംസിന് മീര്ബെല്ല എന്നാണു പേര്. വൈറ്റമിന് കെ ധാരാളം ഉള്ക്കൊള്ളുന്ന വിക്ടോറിയ പ്ലംസാണ് കാന്തല്ലൂരില് കൃഷി ചെയ്യുന്നത്. പീച്ചസിലോ ബേഡ് ചെറിയിലോ ബഡ്ഡ് ചെയ്ത തൈകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്.
തൈകള് നട്ട് മൂന്ന്-നാലു വര്ഷത്തിനൂള്ളില് വിളവെടുപ്പ് ആരംഭിക്കാം. ശീതകാല പഴമായ പ്ലമ്മിന് വളത്തിന്റെയോ കീടനാശിനികളുടെയോ ആവശ്യം ഇല്ല. വര്ഷത്തില് ഒരു തവണ ചാണകം ഇട്ടുകൊടുത്താല് മതിയെന്നും 35 രൂപ താഴെ വില പോകാതിരുന്നാല് ലാഭകരമാണെന്നുമാണ് കര്ഷകരുടെ അഭിപ്രായം.


No comments: