കാച്ചില്‍ , ചേന , ഇഞ്ചി , ചേമ്പ്  , മഞ്ഞൾ ,  കൂര്‍ക്ക ,  കൂവ ,  മധുരക്കിഴങ്ങ്‌ , കാരറ്റ്‌  , ഉരുളക്കിഴങ്ങ്‌



മധുരം പകരും മധുരക്കിഴങ്ങിനങ്ങള്‍
===============================
മധുരക്കിഴങ്ങിന്റെ കൃഷിയിലും മലയാളനാട് ഏറെ മുന്നിലായിരുന്നു.പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, കോട്ടായി ഭാഗങ്ങളിലും തൃശ്ശൂരിലെ വരവൂര്‍ ഭാഗങ്ങളിലും നെല്‍പ്പാടങ്ങളില്‍, മധുരക്കിഴങ്ങ് നടാറുണ്ട്. മഴയെ ആശ്രയിച്ച് ജൂണ്‍-ജൂലായില്‍ മധുരവള്ളി നടാം. നന നല്‍കി, ഒക്ടോബര്‍ -നവംബര്‍, ജനവരി-ഫിബ്രവരിയില്‍ മധുരക്കിഴങ്ങ് നടാം. നല്ല, ചില മികച്ച മധുരക്കിഴങ്ങിനങ്ങളെ പരിചയപ്പെടാം.

എച്ച്-41

120 ദിവസമാണീയിനത്തിന്റെ വിളദൈര്‍ഘ്യം. ഇതിന്റെ കിഴങ്ങിന് നല്ല പാചകഗുണമുണ്ട്. നാരിന്റെയംശം കുറവും നല്ല മധുരമുള്ള ഇതിന്റെ കാമ്പ്, രുചിയേറിയതുമാണ്. ശരാശരി ഒരു ഹെക്ടറില്‍ നിന്ന് 20-25 ടണ്‍ വിളവ് കിട്ടും.

എച്ച്-42

120 ദിവസമാണിതിന് വിള ദൈര്‍ഘ്യം. നാരില്ലാത്ത നല്ല മധുരമുള്ള സ്വാദേറിയ കാമ്പുണ്ടിതിന്. 22 മുതല്‍ 25 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്ന് കിഴങ്ങുപറിക്കാം.

വര്‍ഷ

ഈയിനം മഹാരാഷ്ട്രയിലാണ് പ്രചാരം.

ശ്രീ നന്ദിനി

നമ്മുടെ നാട്ടിലേക്കിണങ്ങിയയിനം. 100 മുതല്‍ 105 ദിവസമാണിതിന്റെ വിള ദൈര്‍ഘ്യം. ശരാശരി വിളവ് ഒരു ഹെക്ടറിന് 20 മുതല്‍ 25 ടണ്ണാണ്.

ശ്രീ വര്‍ധിനി

കേരളത്തിലേക്കിണങ്ങിയയിനം. 20 മുതല്‍ 25 ടണ്‍ വിളവ്കിട്ടും. നല്ല പാചകഗുണമുണ്ട്.

ശ്രീരത്‌ന

മികച്ച പാചക ഗുണമുള്ള, നമ്മുടെ നാട്ടിലേക്കു പറ്റിയ മധുരക്കിഴങ്ങിനമാണിത്.90 മുതല്‍ 105 ദിവസമാണിതിന്റെ വിള ദൈര്‍ഘ്യം. ഒരു ഹെക്ടറിന് 20 മുതല്‍ 22 ടണ്‍വരെ വിളവ് ലഭിക്കും.

ശ്രീഭദ്ര

മുന്തിയ പാചകഗുണമുള്ളയിനം. 90 ദിവസത്തെ വിളദൈര്‍ഘ്യം വരും. 20-22 ടണ്‍ വിളവ്തരും.

ശ്രീ അരുണ്‍

20 മുതല്‍ 28 ടണ്‍ വിളവ് കിട്ടും. 90 ദിവസമാണ് വിള ദൈര്‍ഘ്യം.

ശ്രീ വരുണ്‍

90 ദിവസത്തെ മൂപ്പുള്ളയിനം. നല്ല പാചകഗുണമുണ്ട്. 20-28 ടണ്‍ വിളവ് തരും.

ശ്രീ കനക

75 മുതല്‍ 85 ദിവസമാണീയിനത്തിന്റെ വിള ദൈര്‍ഘ്യം. ശരാശരി വിളവ് 10 മുതല്‍ 15 ടണ്‍ വരെയാണ്. നല്ല പാചകഗുണമുണ്ട്. ഗൗരി, ശങ്കര്‍, കലിംഗ, ഗൗതം, സൗരിന്‍, കിഷന്‍ എന്നീ മധുരക്കിഴങ്ങിനങ്ങള്‍ ഒഡിഷയിലേക്കായി പുറത്തിറക്കിയവയാണ്. 

No comments: