ആപ്പിള്:
 ==============
ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വര്ഗ്ഗമാണ് ആപ്പിള്. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളില് ലഭിക്കുന്ന ആപ്പിള് Malus domestica എന്ന ശാസ്ത്രീയ നാമത്തില് അറിയപ്പെടുന്നു. ആപ്പിള് മരം 5മുതല് 12 മീറ്റര് ഉയരത്തില് വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്ത്തുന്നതിനു തൈകള് ബഡ്ഡു ചെയ്തു വളര്ത്തുന്നു. ലോകത്തിലേറ്റവും കൂടുതല് കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില് ഹിമാചല് പ്രദേശ്, കാശ്മീര്, ആസ്സാം, നീലഗിരി എന്നിവിടങ്ങളില് വളരുന്നു. ഹൃദയത്തിനിഷ്ടം ആപ്പിള് ആപ്പിള് ആരോഗ്യത്തിനു നല്ലത് എന്ന് നമുക്കറിയാം. എന്നാല് ദിവസവും ആപ്പിള് കഴിച്ചാല് നമ്മുടെ ഹൃദയത്തിന് അത് ഏറെ ഇഷ്ടപ്പെടും എന്നറിയാമോ? ആപ്പിളും ഹൃദയവും തമ്മിലുള്ള സവിശേഷബന്ധത്തെക്കുറിച്ച്, വെസ്റ്റേണ് ഓസ്ട്രേലിയ സര്വകലാശാലയിലെ ഗവേഷക വിദ്യാര്ഥിനിയായ കാതറീന് ബൊണ്ഡോണോ ആണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ഉല്പാദനത്തിലും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന എന്ഡോതിലിയല് പ്രവര്ത്തനത്തിലും ആപ്പിള് നല്കുന്ന ഫലങ്ങളെക്കുറിച്ചായിരുന്നു പഠനം. ആപ്പിളിന്റെ തൊലിയില് ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന് എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള് ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്കുന്നത്. രക്തക്കുഴലിന്റെ ആന്തരഭിത്തിയായി വര്ത്തിക്കുന്ന കോശനിരയാണ് എന്ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന് നൈട്രിക് ഓക്സൈഡ് സന്ദേശം നല്കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു. പരീക്ഷണത്തിന് സന്നദ്ധരായവരില് ചിലര്ക്ക് ആദ്യം ആപ്പിള് തൊലിയോടെ നല്കി. പിന്നീട് തൊലി കളഞ്ഞും നല്കി. പഠനം നടത്തിയ ദിവസം പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ആപ്പിള് നല്കി. തുടര്ന്ന് ഉച്ചഭക്ഷണത്തോടൊപ്പവും ആപ്പിള് നല്കി. രക്തത്തില് വിവിധ സമയങ്ങളില് ഫ്ലേവനോയിഡുകളുടെ നില വ്യത്യാസപ്പെടുന്നത് അറിയാനായിരുന്നു ഇത്. ഫ്ലേവനോയിഡുകള് ധാരാളമടങ്ങിയ ആപ്പിള്, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിനു കാരണമായ എന്ഡോതീലിയല് പ്രവര്ത്തനവും മെച്ചപ്പെടുത്തിയതായും പഠനത്തില് തെളിഞ്ഞു. -----------

No comments: