ഓറഞ്ച് :
 ======================
 സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വി റ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയുന്നതാണ് എല്ലാവരുടേയും പതിവ്. എന്നാല് വലിച്ചെറിയുന്ന ഈ ഓറഞ്ച് തൊലിയില് ഗുണങ്ങളേറെയുണ്ടെന്നറിയാമോ. ഓറഞ്ച് തൊലിയില് ഫ്ണ്ടളേവനോയ്ഡുകള് , ഫൈറ്റോ ന്യൂട്രിയന്റുകള് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും ചര്മസൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്. ആയുര്വേദപ്രകാരം കഫ,പിത്ത ദോഷങ്ങള് ശമിപ്പിക്കാന് ഓറഞ്ച് തൊലി വളരെ നല്ലതാണ്. ഇത്തരം പ്രശ്ണ്ടനങ്ങള് കൊണ്ടുണ്ടാകുന്ന രോഗങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്. കഫക്കെട്ടു മാറാന് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്. ഓറഞ്ച് തൊലിയില് ഒരിനം എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡുകളെ നിര്വീര്യമാക്കാന് സഹായിക്കും. കുടലിന്റെ പ്രവര്ത്തനം സാധാരണ നിലയിലാക്കാന് സഹായിക്കുകയും ചെയ്യും. ഇതിലെ ഹെസ്ണ്ടപെരെഡൈന് എന്ന ഫല്നോയ്ഡ് കോളന് ക്യാന്സര് , ഓസ്റ്റിയോപെറോസിസ് എന്നിവയെ തടയാന് സഹായിക്കും. കൊളസ്ണ്ടട്രോള് , അമിതവണ്ണം എന്നിവയെ തടയാനും ഓറഞ്ച് തൊലിയ്ക്കു കഴിയും. ആരോഗ്യവശങ്ങള് മാത്രമല്ല, ചര്മത്തിനും ഓറഞ്ച് തൊലി വളരെ നല്ലതാണ്. കഫ, പിത്തദോഷങ്ങള് കൊണ്ട് ചര്മത്തിനു വരുന്ന പ്രശ്ണ്ടനങ്ങള് പരിഹരിക്കാന് ഇത് നല്ലതാണ്. ചര്മത്തിന് നിറം വര്ദ്ധിക്കാനും പാടുകള് നീക്കാനും ഓറഞ്ച് തൊലി ഗുണം ചെയ്യും. ക്ലെന്സിംഗ്, ആന്റി ബാക്ടീരിയല് ഗുണങ്ങളുള്ളതു കൊണ്ട് മുഖക്കുരു പോലുള്ള പ്രശ്ണ്ടനങ്ങള് മാറാനും ഇത് വളരെ നല്ലതു തന്നെ. ചിലതരം ഭക്ഷണസാധനങ്ങള് ഉണ്ടാക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കുന്നുണ്ട്. ഓറഞ്ചിനെ പോലെ ഓറഞ്ച് തൊലിയിലും വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. വീട്ടില് എവിടെയെങ്കിലും ദുര്ഗന്ധമുണ്ടെങ്കില് ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം സ്േ്രപ ചെയ്യുന്നതു നന്നായിരിക്കും. ഓറഞ്ച് തൊലി കളയാതെ ഉണക്കിപ്പൊടിച്ച് എടുത്തു വച്ച് ചര്മ, ആരോഗ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കാം.പല ഭക്ഷണസാധനങ്ങളിലും ഓറഞ്ച് തൊലിയാണ് ഓറഞ്ചിന്റെ ഫല്വര് കൊടുക്കാന് ഉപയോഗിക്കുന്നത്. സ്വാദിന്റെ കാര്യത്തില് മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും മുന്പിലാണ് ഓറഞ്ച്. പഴങ്ങളുടെ കൂട്ടത്തില് കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരം . 100 ഗ്രാം ഓറഞ്ചില് 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പര്, സള്ഫര്, ക്ലോറിന്, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില് നല്ല തോതിലുണ്ട്. ഇത്രത്തോളം പോഷകസമ്പുഷ്ടമായതിനാല് ആരോഗ്യം മെച്ചപ്പെടുത്താന് കുട്ടികള്ക്ക് ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്കാം. വളര്ച്ച മെച്ചപ്പെടുത്തുകയും സ്കര്വി, റിക്കറ്റ്സ് തുടങ്ങിയ പോഷക ന്യൂനതാരോഗങ്ങള് ഉണ്ടാകുന്നത് ഇത് തടയുകയും ചെയ്യും. ത്വക്ക് സൌന്ദര്യത്തിനും നല്ലത്. ഓറഞ്ചിന്റെ അല്ലികള്ക്കും തോടിനുമിടയിലുള്ള നാരുകള് ഫോസ്ഫറസിന്റെ നല്ല ശേഖരമായതിനാല് ഇത് ചവച്ച് തിന്നുന്നത് നന്നായിരിക്കും. തേന് ചേര്ത്ത ഓറഞ്ച് ജ്യൂസ് ഹൃദ്രോഗികള്ക്ക് ഉത്തമ പാനീയമാണ്. ഓറഞ്ചിലുള്ള പഞ്ചസാരകള് പെട്ടെന്ന് രകതത്തില് ആഗിരണം ചെയ്യപ്പെടുന്നു. ടൈഫോയ്ഡ്, ക്ഷയം, മീസിത്സ് തുടങ്ങിയ രോഗങ്ങളുള്ളപ്പോള് വിശപ്പും രുചിയും ദാഹമില്ലാത്ത അവസ്ഥയുണ്ടായേക്കും. ഈ അവസരങ്ങളില് ഓറഞ്ച് ജ്യൂസ് കുടിച്ചാല് രോഗപ്രതിരോധ ശേഷിയും മൂത്രശോധനയും വര്ധിക്കുകയും വായക്ക് രുചിയുണ്ടാകുകയും ചെയ്യും.. വാര്ധക്യസംബന്ധമായുണ്ടാകുന്ന കോശങ്ങളുടെ നാശം കുറയ്ക്കാന് കഴിവുള്ള നീരോക്സീകാരികളുടെ നല്ല ശേഖരവുമാണ് ഓറഞ്ച്. കഠിനമായ ദഹനക്കേട് മാറ്റാനും ഓറഞ്ചിനു കഴിവുണ്ട്. ഇത് ദഹനരസങ്ങളുടെ ഉല്പാധനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ ആമാശയത്തിലെ ഗുണകാരികളായ ബാക്ടീരിയകളുടെ വളര്ച്ചക്കും ഓറഞ്ച് സഹായിക്കുന്നു. ഭക്ഷണശേഷം ഓറഞ്ച് കഴിച്ചാല് ദഹനേന്ദ്രിയത്തിന്റെ പ്രവര്ത്തനം സുഗമാവുക വഴി മലബന്ധത്തിന് പരിഹാരമുണ്ടാകും. ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല് ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന് സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര് ഓറഞ്ച് ജ്യുസില് ഒരു നുള്ള് ഉപ്പും ഒരു സ്പൂണ് തേനും കലര്ത്തി സേവിച്ചാല് കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും .മൂത്രാശോധന , നീരുകെട്ടല് എന്നിവയുള്ളപ്പോള് ഓറഞ്ച് ജ്യൂസ് കരിക്കിന് വെള്ളം ചേര്ത്ത് കുടിക്കുന്നത് നന്ന്. ഓറഞ്ച് ശീലമാക്കിയാല് ശരീരത്തിന് സ്ഥായിയായ രോഗപ്രതിരോധശേഷിയും ഓജസ്സുമൊക്കെ ലഭിക്കും. ------------

No comments: