കാച്ചില്‍ , ചേന , ഇഞ്ചി , ചേമ്പ്  , മഞ്ഞൾ ,  കൂര്‍ക്ക ,  കൂവ ,  മധുരക്കിഴങ്ങ്‌ , കാരറ്റ്‌  , ഉരുളക്കിഴങ്ങ്‌



മഞ്ഞൾ:
===============
ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘(हल्दी) എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട് .പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ ചേര്‍ത്ത
പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക. നിത്യേന മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും ഒപ്പം വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ച് കീശ കാലിയാക്കാതിരിക്കുകയും ആവാം. മഞ്ഞള്‍ ചേര്‍ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍ ഇതാ.
കറുപ്പിന് ഏഴഴകെന്നെല്ലാം കവികള്‍ പാടിയാലും വെളുത്ത ചര്‍മത്തോടു തന്നെയാണ് മിക്കവാറും പേര്‍ക്കും താല്‍പര്യം. ഇതിനു വേണ്ടി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരുമെല്ലാം ധാരാളം.
ഇത്തരം മോഡേണ്‍ വഴികള്‍ പോട്ടെ, നമ്മുടെ മുത്തശിമാര്‍ പറഞ്ഞു തന്നിരുന്ന സൗന്ദര്യവഴികളെടുത്തു നോക്കൂ. ഇതില്‍ മഞ്ഞളിന്, പ്രത്യേകിച്ച് കസ്തൂരി മഞ്ഞളിന് പ്രധാന സ്ഥാനമുണ്ടെന്നു മനസിലാക്കാം. തികച്ചും പ്രകൃതിദത്തമായി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു വഴിയാണിത്. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനും അലര്‍ജിയ്ക്കുമെല്ലാം മ്ഞ്ഞള്‍ നല്ലൊന്നാന്തരം പരിഹാരമാണ്.
മഞ്ഞള്‍ ഉപയോഗിച്ച ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

No comments: