മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരിമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പാവൽ  ,  കടച്ചക്ക/ശീമച്ചക്ക 





നിത്യവഴുതിന:
===================

ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത, പടര്‍ന്നുവളരുന്ന പച്ചക്കറിയാണ് 'നിത്യവഴുതിന'. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളന്‍ഞെട്ടുപോലെ തോന്നും. ഇവ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളോളം നിത്യേനയെന്നോണം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് 'നിത്യവഴുതിന' എന്ന പേര് ലഭിച്ചത്. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കണമെന്നുമാത്രം. കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍-സി, പൊട്ടാസ്യം. കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുമുണ്ട്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന നിത്യവഴുതിനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്‍കിയാല്‍ സമൃദ്ധമായി കായ്ക്കും.

സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. വള്ളികള്‍ നീണ്ടുവരുമ്പോള്‍ കമ്പുകള്‍നാട്ടി കയറ്റിവിട്ട് മുകളില്‍ പടരാന്‍ കയറുപയോഗിച്ച് പന്തല്‍ നിര്‍മിക്കാം. തൊടിയിലൊരു നിത്യവഴുതിന വളര്‍ത്തിയാല്‍ കറിവെക്കാനുള്ള വക എപ്പോഴും അടുത്തുണ്ടാകുമെന്നാണ് വീട്ടമ്മമാരുടെ വിശ്വാസം.

No comments: