ആടു വളര്‍ത്തല്‍:
============================
പാവപ്പെട്ടവന്‍റെ പശുവെന്ന് ഇന്ത്യയില്‍ ആട് അറിയപ്പെടുന്നു. വരണ്ട ഭൂപ്രദേശത്തിന് പറ്റിയ കൃഷിരീതിയാണിത്. പശു, എരുമ എന്നിവ വളര്‍ത്തുന്നതിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങള്‍ ആട് വളര്‍ത്താന്‍ നല്ലതാണ്. വളരെ തുച്ഛമായ നിക്ഷേപംകൊണ്ട് ആടു വളര്‍ത്താന്‍, ലാഭകരമയിമായി മാറ്റാന്‍ ചെറുകിട കര്‍ഷകര്‍ക്ക് കഴിയും.
ആര്‍ക്കാണിത് തുടങ്ങാന്‍ കഴിയുക ?
ചെറുകിട, ന്യൂനപക്ഷ കൃഷിക്കാര്‍ക്ക്.
ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്ക്.
പൊതുവായ മേച്ചില്‍ പുറങ്ങള്‍ ഉള്ളയിടത്ത്
തുടങ്ങേണ്ട കാരണം
കുറഞ്ഞ മൂലധനനിക്ഷേപം, പെട്ടെന്ന് ലാഭം തിരികെ.
ലളിതവും ചെറുതുമായ ഷെഡ് മതി.
സ്റ്റാളുകള്‍പോലെ ഭക്ഷണം നല്കുന്ന രീതിയും ലാഭകരം.
ആടുകളുടെ വര്‍ദ്ധന നിരക്ക് കൂടുതല്‍.
വര്‍ഷം മുഴുവനും ജോലി.
മാംസം കട്ടികുറഞ്ഞത്, കൊഴുപ്പ് കുറവ്, എല്ലാവരും ഇഷ്ടപ്പെടുന്നു.
എപ്പോള്‍ വേണമെങ്കിലും വിറ്റ് കാശാക്കാം.
ഏതിനമാണ് നിങ്ങള്‍ക്ക് നല്ലത്?
Jamunapari
താരതമ്യേന വലിയ മൃഗം ജമുനപരി
വളഞ്ഞ റോമന്‍ മൂക്ക്, നീണ്ട് പെന്‍ഡുലം പോലെ ചെവികള്‍, 12 ഇഞ്ച് നീളം, പ്രായപൂര്‍ത്തിയായ ആടുകള്‍ക്ക് ഉണ്ട്.
ആണാടിന് 65-85 കിലോ, പെണ്ണാടിന് 45-60 കിലോ ഭാരം ഉണ്ടാകും.
ഒരു പ്രസവത്തില്‍ ഒരാട്
ആറുമാസമുള്ള കിടാവിന് 15 കിലോ ഭാരം കാണും.
പ്രതിദിനം 2 -2.5 ലിറ്റര്‍ പാല്‍ ലഭിക്കും.
തലശ്ശേരി:
================
ആടുകള്‍ വെള്ള, ബ്രൌണ്‍, കറുത്ത നിറങ്ങളില്‍ കാണപ്പെടുന്നു.
ഒറ്റപ്രസവത്തില്‍ 2-3 കുട്ടികള്‍
ആണാടിന് 40-45 കിലോ, പെണ്ണാടിന്, 30 കിലോ ഭാരം ഉണ്ടാകും.

ബൊയര്‍:
=====================
മാംസത്തിനായി ലോകമെന്പാടും വളര്‍ത്തിവരുന്നു.
വളര്‍ച്ച നിരക്ക് അതിവേഗം.
ആണാടിന് 110-135 കിലോ, പെണ്ണാടിന്, 90-100 കിലോ ഭാരം കാണും.
90 ദിവസം പ്രായമുള്ള കിടാവിന് 20-30 കിലോ തൂക്കമുണ്ടാകും.

വളര്‍ത്തുവാന്‍ ആടുകളെ തെരഞ്ഞെടുക്കുന്ന രീതി
പെണ്ണാട്
2-3 കിടാക്കളുടെ വലിപ്പം വേണം.
6-9 മാസത്തില്‍ പ്രായപൂര്‍ത്തിയാകണം.
ആണാടുകള്‍
വീതിയേറിയ നെഞ്ച്, ഉയരമുള്ള, നീണ്ട ശരീരം
9-12 മാസത്തില്‍ പ്രായപൂര്‍ത്തിയെത്തുന്നു.
6 മാസത്തില്‍ നല്ല തൂക്കമുള്ള കിടാക്കളെ തെരഞ്ഞെടുക്കുക.
2-3 കിടാക്കളുള്ള തള്ളയില്‍ നിന്നും തെരഞ്ഞെടുക്കണം.
ആഹാരക്രമീകരണം
കട്ടിയുള്ള ആഹാരവും, മേയാനുള്ള സൗകര്യവും വളര്‍ച്ച ധൃതിയിലാക്കും.
പച്ചയായ പ്രോട്ടീനുള്ള ഭക്ഷണവകകള്‍, അക്കാഷിയ, ലൂസേണ്‍, കസാവ ഇവയെല്ലാം ഭക്ഷണയോഗ്യമായ നൈട്രജന്‍ ഉറവിടങ്ങളാണ്.
അഗത്തി, സുബാബുകള്‍, ഗ്ലറിസിഡിയ മരങ്ങള്‍ കൃഷിസ്ഥലത്തിനരികെ വളര്‍ത്തിയാല്‍ ഭക്ഷണമായും നല്‍കും.
പുല്ല്, മരങ്ങള്‍ എന്നിവ ഒരു ഏക്കറില്‍ നട്ടുവളര്‍ത്തുന്നത് 15-30 ആടുകള്‍ക്ക് സുഭിക്ഷമായ ആഹാരം നല്‍കും.
കട്ടിയുള്ള ആഹാരം ഇപ്രകാരം നല്‍കാം.
ആടുവളര്‍ത്തല്‍ ക്രമീകരണം
ആദായകരമായ ആടുവളര്‍ത്തലിന്, 2 വര്‍ഷത്തില്‍ 3 പ്രസവം വേണം.
പ്രജനനത്തിനും വളര്‍ത്തുന്നതിനും, വേഗം വളരുന്ന, നല്ല വലിപ്പമുള്ള ആടുകളെ തിരഞ്ഞെടുക്കണം.
പ്രജനനത്തിന് 1 വയസുള്ള പെണ്ണാടിനെ ഉപയോഗിക്കണം.
ആദ്യപ്രജനനം നടന്ന് 3 മാസത്തിനുശേഷം അടുത്തതിന് തുടക്കമിട്ടാലേ 2 വര്‍ഷത്തില്‍ 3 പ്രജനനം നടക്കുകയുള്ളു.
18-21 ദിവസത്തില്‍, ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള ശാരീരികമാറ്റങ്ങള്‍ കണ്ടു തുടങ്ങും ഇത് 24-72 മണിക്കൂറുകള്‍ നീണ്ടുനില്ക്കും.
ഇങ്ങനെ ശരീര താപനില വ്യത്യാസം വരുന്ന പെണ്ണാടുകള്‍, വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും വേദനയിലെന്നവണ്ണം കരയും തുടര്‍ച്ചയായി വാലാട്ടുന്നത് മറ്റൊരു ലക്ഷണമാണ്. ഈ സമയം ജനനേന്ദ്രിയം ചുവന്ന് തടിച്ചുകാണും. വാലിനു ചുറ്റുമുള്ള ഭാഗം ഈര്‍പ്പമായിരിക്കും, സ്രവങ്ങളാല്‍ നിറഞ്ഞിരിക്കും.
ആഹാരത്തോട് വെറുപ്പ് കാട്ടും. ധാരാളം മൂത്രം പോകും. ഈ അവസ്ഥയിലുള്ള പെണ്ണാട് ആണാട് എന്നവണ്ണം മറ്റൊന്നിനുമേല്‍ പിടിച്ചുകയറാന്‍ ശ്രമിക്കും അല്ലെങ്കില്‍ തന്‍റെ മേല്‍ കയറാന്‍ അനുവദിക്കും.
ഈ ലക്ഷണങ്ങള്‍ തുടങ്ങി 12-18 മണിക്കൂറിനുള്ളില്‍ ആടിനെ പ്രജനനത്തിന് തയ്യാറാക്കാം.
ചില പെണ്ണാടുകളില്‍ ഈ ലക്ഷണങ്ങള്‍ 2-3 ദിവസം ഉണ്ടാവും. ഇവയെ അടുത്ത ദിവസം തയ്യാറാക്കാം.
പ്രസവകാലം 145-150 ദിവസമാണ്. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം ഉണ്ടാകും. എന്തായാലും കരുതിയിരിക്കുക.
വിരശല്യം അകറ്റല്‍
====================
പ്രത്യുല്പാദനത്തിന് ആടിനെ തയ്യാറാക്കുന്നതിന് മുമ്പ് വിരബാധ അകറ്റേണ്ടതാണ്. വിരശല്യമുള്ള ആടുകള്‍ മെലിഞ്ഞ്, നിര്‍ജീവമായി കാണപ്പെടും.
കിടാക്കള്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോള്‍ വിരമരുന്ന് നല്കണം. വിരകളുടെ ജീവിതം ചക്രം മൂന്നാഴ്ചയാണ്, അതിനാല്‍ 2 മാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം.
ഗര്‍ഭിണി ആടുകള്‍ക്ക്, പ്രസവത്തിന് 2-3 ആഴ്ചകള്‍ക്ക് മുമ്പ് വിരമരുന്ന് നല്‍കണം.
ഗര്‍ഭാവസ്ഥയുടെ ആദ്യത്രൈമാസത്തില്‍ (2 മാസം വരെ) വിരമരുന്ന് നല്‍കരുത്, ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്.
കുത്തിവെയ്പുകള്‍
==================
8 ആഴ്ച പ്രായമുള്ളപ്പോള്‍, കിടാക്കള്‍ക്ക്, എന്ററോടോക്സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ഇതേ മരുന്ന് 12 ആഴ്ചയുള്ളപ്പോഴും നല്‍കണം.
പ്രജനനകാലത്തിന് 4-6- ആഴ്തകള്‍ക്ക്മുന്പ് പെണ്ണാടിന് എന്ററോടോക്സീമിയ, ടെറ്റനസ്
കുത്തിവയ്പുകള്‍ നല്‍കണം, പ്രസവത്തിന് 4-6 ആഴ്ചകള്ക്കു മുമ്പ്.
ആണാടുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇതേ കുത്തിവയ്പ് നല്‍കണം.
ആടുകളുടെ വാസസ്ഥലം
1. ആഴത്തിലുള്ള കിടക്കരീതി
നല്ല കാറ്റോട്ടമുള്ള ചെറിയൊരു ഷെഡ് മതിയാകും ചെറിയ കൂട്ടത്തിന്.
കിടക്ക 6 സെ.മീ. ഉയരമെങ്കിലും വേണം. കിടക്ക തയാറാക്കാന്‍, അറക്കപൊടി, വയ്ക്കോല്‍,
കപ്പലണ്ടിത്തോട് എന്നിവ ആകാം.
കിടക്ക തയാറാക്കുന്ന വസ്തുക്കള്‍ ഇടയ്ക്കിടെ ഇളക്കിയിടണ്. ഇല്ലെങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും.
2 ആഴ്ചയിലൊരിക്കല്‍ ഈ വസ്തുക്കള്‍ മാറ്റണം.
ഒരാടിന് 15 ചതുരശ്രഅടി സ്ഥലം വേണം.
പുറമേ നിന്നുള്ള പരാന്നഭോജികള്‍ വരാതെ നോക്കണം.
പ്രായപൂര്‍ത്തിയായ ആട് വര്‍ഷത്തില്‍ ഒരു ടണ്ണോളം വളം ഉല്പാദിപ്പിക്കും.
ആടുകളുടെ ഉല്‍പാദനക്ഷമതയെതന്നെ സാരമായി ബാധിക്കുന്ന നാടവിരബാധ മലബാര്‍ മേഖലയിലാണ് വ്യാപകമായിട്ടുള്ളത്. വെളുത്ത നിറത്തില്‍ അരമീറ്ററോളം നീളം വരുന്ന മൊണിസീയ വിഭാഗത്തില്‍പെട്ട നാടവിരകളാണ് ആടുകള്‍ക്ക് പ്രധാന വില്ലനായിത്തീര്‍ന്നിരിക്കുന്നത്. ആറുമാസത്തില്‍ താഴെയുള്ള ആടുകളിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറിളക്കം, വളര്‍ച്ചക്കുറവ് എന്നിവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ ചെറുകുടലില്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ മരണത്തിനുവരെ ഈ രോഗം ഇടയാക്കുന്നു.
കാഷ്ഠപരിശോധന വഴി ഈ രോഗം കണ്ടെത്താം. നിക്ളോസാമൈഡ്, പ്രാസിക്വാന്‍റല്‍ തുടങ്ങിയ മരുന്നുകള്‍ ഈ വിരകള്‍ക്കെതിരെ ഉപയോഗിക്കാമെങ്കിലും ഡോക്ടറുടെ നിര്‍ദേശം തേടാത്തത് അപകട സാധ്യത വര്‍ധിപ്പിക്കും. പോഷകമൂല്യമുള്ള തീറ്റകള്‍ നല്‍കുകയും നാടവിരയുടെ ലാര്‍വകളുള്ള സസ്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ രോഗത്തെ പ്രതിരോധിക്കാം.

No comments: