രാജസ്ഥാന്റെ ആട്  ,  ആടു വളര്‍ത്തല്‍  ,  താറാവ് വളര്‍ത്തല്‍  ,  നാടന്‍പശുക്കള്‍  ,  ഡയറി ഫാം  ,   കാട വളര്‍ത്തല്‍  ,  തേനീച്ച വളര്‍ത്തല്‍  ,  മുയല്‍വളര്‍ത്തല്‍  ,  എമു  



മുയല്‍വളര്‍ത്തല്‍ :
=====================
മുയല്‍വളര്‍ത്തല്‍ ഇന്ന്‌ ആദായകരമായ തൊഴില്‍ മാത്രമല്ല. മാനസികോല്ലാസം നല്‍കുന്ന ഇടപെടല്‍ കൂടിയാണ്‌. മുയലുകളുമായുളള സല്ലാപം കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ സന്തോഷപ്രദമാണ്‌. മാംസ വിപണിയില്‍ എല്ലാ ഇനങ്ങളും സ്വീകാര്യമെങ്കിലും വെളുത്ത മുയലുകള്‍ക്ക്‌ ഓമനമൃഗങ്ങളെന്ന നിലയില്‍ ഡിമാന്റ്‌ കൂടുതലാണ്‌.
ന്യൂസിലാന്റ്‌ വൈറ്റ്‌, സോവിയറ്റ്‌ ചിഞ്ചില, ഗ്രേജയന്റ്‌, വൈറ്റ്‌ ജയന്റ്‌ എന്നിവയാണ്‌ കേരളത്തില്‍ ഇന്ന്‌ പ്രധാനമായി ലഭ്യമാകുന്ന നാല്‌ ഇറച്ചി മുയല്‍ ജനുസ്സുകള്‍. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത 4-5 കിലോഗ്രാമിനും ഇടയില്‍ ശരീരഭാരമുണ്ട്‌. വിപണി, ലഭ്യത ഇവയുടെ അടിസ്‌ഥാനത്തില്‍ കേരളത്തില്‍ ലഭ്യമായ ശുദ്ധ ജനുസ്സുകളേയോ സങ്കര വര്‍ക്ഷങ്ങളേയോ തെരഞ്ഞെടുക്കാം. കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രജനനത്തിനുപയോഗിക്കുന്ന ശുദ്ധ ജനുസ്സില്‍ പെട്ടതാണ്‌ നല്ലത്‌. ആണ്‍ മുയലുകള്‍ ഒരു ജനുസ്സും പെണ്‍ മുയലുകള്‍ മറ്റൊരു ജനുസ്സുമായാല്‍ നന്നായി. ഇവയെ ഇണ ചേര്‍ത്ത്‌ സങ്കര വര്‍ഗം മുയല്‍ കുഞ്ഞുങ്ങളെ ഉത്‌പാദിപ്പിക്കാം. ഇവയെ മാംസാവശ്യത്തിനു വേണ്ടി വളര്‍ത്താം. സങ്കരവീര്യം കൂടുതലുള്ളതിനാല്‍ ഇവയ്‌ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷി യും ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ഉണ്ടാകും. നിറവും സ്വഭാവങ്ങളും ശുദ്ധ ജനുസ്സുകളില്‍ നിന്നും വ്യത്യസ്‌തമായിരിക്കും. സങ്കര വര്‍ഗത്തില്‍പ്പെട്ട മുയല്‍ കുഞ്ഞുങ്ങളെ ഇണ ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത്‌ നല്ലതാവില്ല. ഈ മുയലുകളെ സാധാരണ നിലയില്‍ മൂന്നുമാസം കാലം വളര്‍ത്തിയാല്‍ ഇവക്ക്‌ ഏകദേശം 2 1/2 മുതല്‍ മൂന്ന്‌ കിലോഗ്രാം ശരീരഭാരം ഉണ്ടാകും. ഈ സമയത്ത്‌ വിപണനം ചെയ്യുന്നതാണ്‌ നല്ലത്‌.
ഇനവും, എണ്ണവും തീരുമാനിച്ച ശേഷം വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നും മുയലുകളെ വാങ്ങണം. വെറ്ററിനറി യൂണിവേഴ്‌സിറ്റി, മൃഗസംരക്ഷണ വകുപ്പ്‌ ഫാമുകള്‍, കുടുംബശ്രീ മുയല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, സ്വകാര്യ മുയല്‍ഫാമുകള്‍ എന്നിവയെയാണ്‌ ആശ്രയിക്കാന്‍ കഴിയുക.ഓരോ സ്‌ഥലത്തു നിന്നും ലഭിക്കാന്‍ കഴിയുന്ന എണ്ണം, ലഭ്യമായ സമയം, വില എന്നിവ പരിഗണിക്കണം. മുയലുകളുടെ വില നിര്‍ണയിക്കുന്നത്‌ ശരീരഭാരം, പ്രായം എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കണം. ന്യായമായ വിപണി വില അറിയാന്‍ ഗവണ്‍മെന്റ്‌ ഫാമുകളിലെ വില്‍പന നിരക്ക്‌ മനസ്സിലാക്കാം. പത്തു പെണ്‍ മുയലുകള്‍ക്ക്‌ ഒരു ആണ്‍മുയല്‍ എന്ന അനുപാതം പുലര്‍ത്തണം. പുതുതായി ഫാം തുടങ്ങുന്നവര്‍ക്ക്‌ പുറമേ നിന്ന്‌ വാങ്ങുന്ന ആദ്യ സ്‌റ്റോക്കിനെ ഉപയോഗിച്ച്‌ ഫാം സേ്‌റ്റാക്ക്‌ വിപുലപ്പെടുത്താം.
ഗുണമേന്മയുള്ള മുയലുകളായിരിക്കണം ഫാം സ്‌റ്റോക്കായി വാങ്ങേണ്ടത്‌. പക്ഷെ ഗുണമേന്മ എങ്ങനെ നിര്‍ണ്ണയിക്കുന്നു എന്നതിലാണ്‌ പ്രധാനം. ഇറച്ചി മുയല്‍ വളര്‍ത്തലില്‍ പ്രജനനത്തിനായി നിര്‍ത്തുന്ന മുയലുകള്‍ക്ക്‌ കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുന്ന പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ഗുണങ്ങള്‍ പാരമ്പര്യമായതിനാല്‍ കുഞ്ഞുങ്ങള്‍ക്കും ഗുണമേന്മയുണ്ടാകും.

1 comment:

Unknown said...

മുയൽ കുഞ്ഞുങ്ങളെ വില്പനയ്ക്ക് പ്ലീസ് കോൾ 919656264604