പാഷന്ഫ്രൂട്ട്:
 ================
 ഈ മഞ്ഞപ്പഴത്തിന്റെ ഔഷധ ഗുണങ്ങള് അറിയാമോ?. മറ്റു പഴങ്ങള്ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന്ഫ്രൂട്ട് ഗുണമേന്മയും ഔഷധ മൂല്യവും നിറഞ്ഞതാണ് പാഷന്ഫ്രൂട്ടിന്റെ ഫല മജ്ജയില് 76.3 ശതമാനവും ജലാംശമാണ്. ബാക്കിയുള്ളതില് 12.4 ശതമാനം അന്നജവും 9.6 ശതമാനം നാരുകളുമുണ്ട്. ജീവികം സിയും, ജീവകം എയും, കരോട്ടിന്, പൊട്ടാസ്യം, കാല്സ്യം, സോഡിയം ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ് തുടങ്ങിയവയും ഫല മജ്ജയില് കാണപ്പെടുന്നു.പാഷന്ഫ്രൂട്ടിലെ അന്നജത്തിന്റെ അധിക ഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്ക്കും പാഷന്ഫ്രൂട്ട് കഴിക്കാവുന്നതാണ്. ബുദ്ധിവി കാസത്തിനും രക്തശുദ്ധിക്കും പാഷന്ഫ്രൂട്ടുകള് ഉത്തമമത്രേ. ഹൃദയ സംബന്ധമായ രോഗങ്ങള്ക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്. വായ് പുണ്ണിന് പാഷന്ഫ്രൂട്ട് ഫലപ്രദമായ ചികിത്സയാണെന്ന് പഴമക്കാര് പറയുന്നു. മാനസിക സംഘര്ഷങ്ങള് കുറയ്ക്കുവാനും ഈ ഫലങ്ങള് ഉത്തമമാണ്. സ്ക്വാഷ്, ജ്യൂസ്, ഐസ്ക്രീം, സര്ബത്ത്, ജാം, ജെല്ലി, സിറപ്പ്, തുടങ്ങി യ സ്വാദിഷ്ട വിഭവങ്ങള്ക്കുവേണ്ടി പാഷന്ഫ്രൂട്ട് ഉപയോഗിക്കാം. കൂടാതെ പാഷന് ഫ്രൂട്ടിന്റെ പോഷക സമൃദ്ധമായ പുറന്തോടുപയോഗിച്ചും ജാമും മറ്റും തയ്യാറാക്കാം. ----------------

No comments: