മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരിമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പീച്ചിങ്ങ  ,  കടച്ചക്ക/ശീമച്ചക്ക 





പീച്ചിങ്ങ:
====================



ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിങ്ങ. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ribbed gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.കനം കുറഞ്ഞ പടരുന്ന ചെടിയാണ്.
ഉപവർഗ്ഗങ്ങൾ
------------------
കാട്ടുപീച്ചിൽ (തിക്തകോശാതകി): പീരക്കായ, ചെറുപീരം, പീച്ചകം L. acutangula, Ribbed luffa ഭക്ഷണമായുപയോഗിക്കുന്നതും, ചെറിയ മധുരമുള്ളതും
മഹാകോശാതകി, രാജകോശാതകി, വലിയ പുട്ടൽപ്പീരം L. aegyptiaca, Smooth luffa, Egyptian luffa അഥവാ L. pentandra
തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa
 നാടൻ പീച്ചിൽ (കോശാതകി) L cylindrica
 വെള്ള പീച്ചിൽ (വ്രതകോശം) L echinata

ഔഷധപ്രയോഗങ്ങൾ
-----------------------------------

പീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.
തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa

കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ അതിന്റെ വിവരണങ്ങളാണ് കൂടുതൽ.

കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.
ഔഷധയോഗ്യമായ ഭാഗങ്ങൾ വേര്, കായ, വിത്ത്, പൂവ്, തണ്ട്.
ഔഷധ ഗുണം
----------------------
മഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

No comments: