കൂവരക്:
================
റാഗി, മുത്താറി എന്നീ പേരുകളിലും കൂവരക് (Finger millet) അറിയപ്പെടുന്നു. ശാസ്ത്രനാമം. എല്യുസിൻ കൊറക്കാന (Eleusine coracana). കർണാടകയിലെ പ്രധാന ധാന്യവിളയാണിത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തുവരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചനസൌകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് കൂവരക് സാധാരണയായി കൃഷിചെയ്യുന്നത്. ചെമ്മൺപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും കൂവരക്കൃഷി നടത്താറുണ്ട്. നാലഞ്ചുമാസംകൊണ്ട് മൂപ്പെത്തുന്ന കൂവരക് കൊയ്തെടുത്തു കറ്റകെട്ടി ഉണക്കാനിടുന്നു. കൂവരകിന് മറ്റു ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട്. അൻപത് വർഷത്തോളം കൂവരക് യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാൽ ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണിത്. ധാന്യവർഗങ്ങളിൽവച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത് കൂവരകിലാണ്; ആറ് ശതമാനം. വളരെയധികം പോഷകമൂല്യങ്ങൾ കൂവരകിലുണ്ട്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകിൽ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്ക് ഈ ധാന്യം വളരെ അനുയോജ്യമാണ്. കുഞ്ഞുങ്ങൾക്ക് സാധാരണയായി കൂവരക് നല്കാറുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കൂവരക് മുളപ്പിച്ച് ലഹരി കുറഞ്ഞ ഒരിനം മദ്യം നിർമിക്കാറുണ്ട്. വയ്ക്കോൽ നല്ലൊരു കാലിത്തീറ്റയാണ്. ധാന്യമണികൾ ഉൾക്കൊള്ളുന്ന ഫലം (കായ്) കാരിയോപ് സിസ് (Caryopsis) എന്നറിയപ്പെടുന്നു. ധാന്യങ്ങളിൽ സ്റ്റാർച്ച്, പ്രോട്ടീൻ, കൊഴുപ്പ്, ജീവകങ്ങൾ, ലവണങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ ഉത്പാദിപ്പിക്കാനും കൈകാര്യം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും കയറ്റി അയയ്ക്കാനും മറ്റു വിളകളെക്കാൾ എളുപ്പമാണ്. വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം. എല്ലാ ധാന്യവിളകളിലും രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും ചെറുത്തു നില്ക്കാൻ കഴിയുന്ന മൂപ്പു കുറഞ്ഞ, ഉത്പാദനശേഷി കൂടിയ സങ്കരയിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അധികം വളക്കൂറില്ലാത്തതും എന്നാല് നല്ല നീര്വാര്ച്ചയുള്ളതുമായ ചുവന്ന ചെങ്കല് മണ്ണില് റാഗി കൃഷിചെയ്യാം. അന്തരീക്ഷതാപനില 27o സെന്റി ഗ്രേഡും വാര്ഷിക വര്ഷപാതം 700 മുതല് 1200 മില്ലീ മീറ്റര് വരെയും ലഭിക്കുന്ന സ്ഥലങ്ങളാണ് അനുയോജ്യം. വിളയുന്ന സമയത്ത് വരണ്ട കാലാവസ്ഥയായിരിക്കുന്നതാണ് നല്ലത്. കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ പഞ്ഞപ്പുല്ല് അഥവാ കൂവരക്, മുത്താറി എന്നീ പേരുകളിലറിയപ്പെടുന്ന റാഗി ചെറിയ കുഞ്ഞുങ്ങള്ക്ക് കുറുക്കുണ്ടാക്കാന് പറ്റിയതാണ്. പഞ്ഞപ്പുല്ലില് പ്രോട്ടീന്, കാര്ബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിന് എ, തയാമിന്, റൈബോഫ്ലേവിന്, നിയാസിന് എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു. കുട്ടികള്ക്കുപുറമെ കഠിനാധ്വാനം ചെയ്യുന്നവര്ക്കും പ്രമേഹരോഗികള്ക്കും റാഗി ഉത്തമാഹാരമാണ്. റാഗി പൊടിച്ചുണ്ടാക്കുന്ന മാവുകൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം, കൊഴുക്കട്ട, ഒറോട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കല്, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങള് ഉണ്ടാക്കാം. പഞ്ഞപ്പുല്പ്പൊടി കുറുക്കാന് പശുവിന് പാലാണ് നല്ലത്. പശുവിന് പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും. മധുരത്തിന് കരിപ്പട്ടിയും കല്ക്കണ്ടവുമാണ് നല്ലത്. അല്പം നെയ്യ് ചേര്ക്കുന്നതും നല്ലതാണ്. ശ്രീലങ്കയിലും നേപ്പാളിലും കൂവരക് പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു. കൂവരക് നല്ലൊരു ഔഷധസസ്യം കൂടിയാണ്. ഇതിന്റെ ഇലയില് നിന്നെടുക്കുന്ന നീര് സ്ത്രീകള്ക്കു പ്രസവസമയത്ത് നല്കാറുണ്ട്. നാട്ടുവൈദ്യത്തില് കുഷ്ഠം, കരള്രോഗം, വസൂരി, പ്ലൂറസി, ന്യൂമോണിയ, പനി എന്നിവയ്ക്ക് ഉത്തമ ഔഷധമായും കൂവരകിനെ പരിഗണിക്കുന്നു. ഇതില് നിന്നും ലഘുപാനീയങ്ങളും ലഹരി പാനീയങ്ങളും ഉണ്ടാക്കാം. കൂവരകിന്റെ വൈക്കോല് കാലിത്തീറ്റായായും ഉപയോഗിക്കാം. പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യവിളയാണ് റാഗി. എത്യോപ്യയില് ജന്മം കൊണ്ടതാണെങ്കിലും ആദ്യമായി കൃഷി ചെയ്തത് ഇന്ത്യയിലും ആഫ്രിക്കയിലുമാണ്. കൂവരകിന് പല പ്രത്യേകതകളുണ്ട്. ഏകവര്ഷിയാണ് കൂവരക്. എളുപ്പത്തില് വളര്ത്തിയെടുക്കാവുന്ന ഇത് ഏത് മണ്ണിലും വളരും. ഇതിന്റെ വളര്ച്ചക്ക് ധാരാളം സൂര്യപ്രകാശം വേണം. കൂടുതല് മഴലഭിക്കുന്ന കാലത്തു റാഗി വിളയാറില്ല. ചെമ്മണ്ണും ഫലഭൂയിഷ്ഠമായ മണ്ണും റാഗിക്കൃഷിക്ക് അഭികാമ്യമാണ്. ഏതുകാലാവസ്ഥയിലും പഞ്ഞപ്പുല്ലു കൃഷിചെയ്യാമെങ്കിലും ഈര്പ്പമേറിയ അന്തരീക്ഷമാണ് ഏറെ യോജിച്ചത്. കാറ്റിലൂടെയാണ് പരാഗണം നടക്കാറ്. വിത്തുവഴിയാണ് കൂവരകില് പ്രത്യൂല്പാദനം സാധ്യമാകുന്നത്. രണ്ടാഴ്ചക്കുള്ളില് മുളയ്ക്കുന്ന വിത്ത് 3-5 മാസമാകുന്നതോടെ പൂര്ണ്ണവളര്ച്ചയെത്തുന്നു. ധാന്യക്കതിര് മഞ്ഞകലര്ന്ന ബ്രൗണ് നിറമാകുമ്പോള് വിളവെടുക്കാം. പ്രധാനമായും മൂന്നുകാലങ്ങളില് കൃഷിയിറക്കാം. 1. ജുണ് - സെപ്റ്റംബര് 2. ജൂലൈ - ഒക്ടോബര് 3. ഡിസംബര് /ജനുവരി – മാര്ച്ച് /ഏപ്രില് ഇനങ്ങള് PR-202, K-2,Co-2, Co-7, Co-8, Co-9, Co-10. കൃഷി രീതി ഒരു ഹെക്ടര് സ്ഥലത്ത് വിതയ്ക്കാന് അഞ്ചു കിലോഗ്രാം വിത്തുവേണ്ടിവരും. നേരിട്ടുള്ള നടീലിന് വിത്ത് ഇതിലും കുറവുമതി (4-5 കിലോഗ്രാം). ഞാറ്റടി ഹെക്ടറിന് 5 ടണ് എന്ന തോതില് കാലിവളമോ കമ്പോസ്റ്റോ ചേര്ത്ത് നിലം നല്ലപോലെ ഉഴുത് കട്ടയുടച്ച് വാരങ്ങള് കോരണം. വിതച്ചതിനുശേഷം ചെറുതായി മണ്ണിളക്കി വിത്ത് മൂടണം. ഉറുമ്പുശല്യത്തിനെതിരെ വാരങ്ങള്ക്കു ചുറ്റും 10 ശതമാനം വീര്യമുള്ള കാര്ബറില് തൂവാം. വിതച്ച് രണ്ടാഴ്ച്ചയാവുമ്പോള് 2 ½ സെന്റിന് ഒരു കിലോഗ്രാം എന്ന തോതില് അമോണിയം സള്ഫേറ്റ് ചേര്ക്കണം. മൂന്നാഴ്ച പ്രായമാകുമ്പോള് തൈകള് പ്രധാന നിലത്തിലേക്ക് പറിച്ചുനടാം. ഒരു ഹെക്ടര് സ്ഥലത്ത് നടാന് 480 ചതുരശ്രമീറ്റര് ഞാറ്റടി വേണം. നിലമൊരുക്കല് ഹെക്ടറൊന്നിന് 5 ടണ് കാലിവളമോ കമ്പോസ്റ്റോ ചേര്ത്ത് നിലം മൂന്നോ നാലോ തവണ ഉഴുതതിനുശേഷം രാസവളപ്രയോഗം നടത്താം. പാക്യജനകം, ഭാവഹം, ക്ഷാരം, ഇവ ഓരോന്നും ഹെക്ടറിന് 22 ½ കിലോഗ്രാം എന്നതോതില് അടിവളമായി നല്കാം. പിന്നീട് മൂന്നാഴ്ച കഴിഞ്ഞ് 2 ½ കിലോഗ്രാം പാക്യജനകം മേല്വളമായി നല്കണം. മേല്വളം ഇടുന്നതിനുമുമ്പ് കളയെടുപ്പ് നടത്തണം. പറിച്ചുനടീലിന് വരികള് തമ്മില് 25 സെന്റിമീറ്ററും ഒരു വരിയിലെ ചെടികള് തമ്മില് 15 സെന്റിമീറ്ററും അകലം പാലിക്കണം. നട്ട അന്നും പിന്നീട് ഒരാഴ്ച ഇടവേളയിലും നനയ്ക്കുന്നത് നല്ലതാണ്. സസ്യസംരക്ഷണം പ്രധാന രോഗ-കീട ബാധകള്ക്കുള്ള നിയന്ത്രണ മാര്ഗ്ഗങ്ങള് ചുവടെ ചേര്ക്കുന്നു. പുല്ച്ചാടി -കാര്ബറില് 50% WP @ 1.2 കിലോഗ്രാം /ഹെക്ടര്; തണ്ടുതുരപ്പന് - കീടനാശിനി ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്ളാസ്റ്റ് (കുലവാട്ടം) - മാങ്കോസെബ് 750-1000ഗ്രാം/ ഹെക്ടര്. വിളവെടുപ്പ് കതിരുകള് മഞ്ഞ കലര്ന്ന തവിട്ടുനിറമാകുമ്പോള് കൊയ്തെടുക്കാം. മെതിക്കുന്നതിനുമുന്പ് കറ്റകള് രണ്ടു മൂന്നു ദിവസം റാഗിയുടെ തന്നെ വൈക്കോല് കൊണ്ട് മൂടി കൂട്ടിയിട്ടാല് മെതിക്കാന് എളുപ്പമാകും. --------------

No comments: