മള്ബറി:
 ==============
“മൊറേസ്യ”(Moraceae) കുടുംബത്തിലെ ഒരംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. സെൻട്രൽ സിൽക്ക് ബോർഡ് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക് സാങ്കേതിക ഗവേഷണ സ്ഥാപനംമൈസൂരിലാണ് മൾബറിച്ചെടിയുടെ ഗവേഷണങ്ങൾ നടത്തുന്നു ഇതിൻറെ പഴങ്ങൾ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിൽ അന്യമായിത്തന്നെ കഴിയുന്നു. നൂറ്റൻപതോളം ഇനങ്ങൾ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങൾ മൾബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു. “മോറസ് അൽബാ”(Morus alba) എന്ന ഇനം പട്ടുനൂൽ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാൺ. പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാൺ. പഴത്തിനും തടിക്കും വേണ്ടി വളർത്തുന്ന ഇനമാൺ “മോറസ് കബ്രാ”(Morus cabra). എന്നും ചെറുപ്പമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവര് ഉണ്ടോ? എന്നാല് സംഗതി നടപ്പില്വരുത്താന് വലിയ ബുദ്ധിമുട്ടാണ്. നല്ല രീതിയില് ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്യുന്നവര്ക്ക് മാത്രമെ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിര്ത്താനും സാധിക്കുകയുള്ളു. എന്നാല് ഇപ്പോള് യുവത്വം നിലനിര്ത്താന് മള്ബറി സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. പ്രായമേറുമ്പോള് ചര്മ്മത്തിലുണ്ടാകുന്ന മാറ്റവും തലമുടി നരയ്ക്കുന്നതും ഒരു പരിധിവരെ ചെറുക്കാന് മള്ബറിയ്ക്ക് സാധിക്കുമത്രെ. യുവത്വം നില്നിര്ത്തുന്നതിനാവശ്യമായ ആന്റി-ഓക്സിഡന്റുകള് മറ്റ് പഴങ്ങളിലേക്കള് മള്ബറിയില് അടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ബ്രന്സ്വിക് മെഡിക്കല് ലാബിലെ ഗവേഷകര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ശരീരത്തിന് പ്രതിരോധശേഷി നല്കാനും മള്ബറി സഹായിക്കും. ഓറഞ്ചിലും ക്രാന്ബറി പഴച്ചാറിലും ഉള്ളതിനേക്കാള് രണ്ടിരട്ടി ആന്റി-ഓക്സിഡന്റുകള് മള്ബറിയില് അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോര്ട്ടില് പറയുന്നത്. കൂടാതെ ആവശ്യത്തിന് വിറ്റാമന് സിയും ഇതില് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായ മള്ബറി കഴിക്കുന്നത് ആരോഗ്യത്തിനും യുവത്വം നിലനിര്ത്താനും സഹായിക്കുമത്രെ... മള്ബറി കൃഷിയും കൊക്കൂണ് ഉല്പാദനവും സജീവമായി. സെറിഫെഡിന്െറ കീഴില് നിന്ന് ഈ കൃഷിയുടെ ചുമതല ഗ്രാമവികസന വകുപ്പിന്െറ അധീനതയിലായതോടെയാണ് മള്ബറി കൃഷി വ്യാപകമായത്. പാലക്കാട്, ചിറ്റൂര്, അഗളി, കൊല്ലങ്കോട്, അട്ടപ്പാടി, കുഴല്മന്ദം എന്നീ ബ്ളോക്കുകള് കേന്ദ്രീകരിച്ചാണ് മള്ബറി കൃഷിയും കൊക്കൂണ് ഉല്പാദനവും നടക്കുന്നത്. മള്ബറി കൃഷിക്ക് ജലസേചനം, വളപ്രയോഗം, ടില്ലര്, പുല്ലുവെട്ടിയന്ത്രം, ഷെഡ് നിര്മാണം എന്നിവക്കായി സര്ക്കാര് ഏക്കറിന് 1,74,000 രൂപ നല്കുന്നുണ്ട്. ഇതിനായി കര്ഷകര് ഒരു വര്ഷത്തില് 100 കിലോ കൊക്കൂണ് സില്ക്ക് ബോര്ഡിങ് നല്കണമെന്നാണ് വ്യവസ്ഥ. മികച്ച വരുമാനം ലഭിക്കുന്ന മള്ബറി കൃഷിയുടെ വികസനത്തിന് വിപണന കേന്ദ്രം ഇല്ലാത്തത് തടസ്സമാകുന്നു. തമിഴ്നാടിനെയും കര്ണാടകയെയുമാണ് കര്ഷകര് വിപണനത്തിനായി ആശ്രയിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ കൊക്കൂണ് ഗുണമേന്മയുള്ളവയാണെങ്കിലും അന്യ സംസ്ഥാന വിപണിയില് കേരളത്തിലെ കര്ഷകരോട് വിവേചനം കാണിക്കുന്നതായി മള്ബറി കര്ഷകര് പറയുന്നു. പുതുശ്ശേരിയില് സില്ക് റിലീങ് വനിതാ സഹകരണ സംഘത്തില് കൊക്കൂണ് ശേഖരണം നടത്തിയിരുന്നു. പ്രതിദിനം രണ്ട് ടണ്ണോളം നൂല് ഉല്പാദിപ്പിച്ചിരുന്ന സംഘം പൂട്ടിയതോടെയാണ് കര്ഷകര് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. ജില്ലയില് മള്ബറി കൃഷി സജീവമായതോടെ കഞ്ചിക്കോട് പ്രവര്ത്തിച്ചിരുന്ന സംഘത്തിന്െറ പ്രവര്ത്തനം പുനരാരംഭിക്കാനുള്ള നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതര് അറിയിച്ചു. കണ്ണാടി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന മള്ബറി കൊക്കൂണ് ഉല്പാദക സഹകരണ സംഘത്തിന്െറ പരിധിയിലുള്ള വിളയോടിയില് സുരേഷ് പുത്തന് വീട്ടിലിന്െറ ഉടമസ്ഥതയിലുള്ള അരവിന്ദ് നഴ്സറിയില് മൂന്ന് ലക്ഷത്തോളം വി വണ് തൈകളാണ് കൃഷി ചെയ്തുവന്നിരുന്നത്. ഇവിടെ നിന്നാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോന്നി, എറണാകുളം, വയനാട് എന്നിവടങ്ങളിലേക്ക് മള്ബറി തൈകള് വിതരണം നടത്തുന്നത്. വ്യത്യസ്തമായ കാലാവസ്ഥയിലും വൈവിധ്യമാര്ന്ന മണ്ണിലും വളര്ത്താവുന്നതാണ് മള്ബറി. നല്ലയിനം ഇല ഉല്പ്പാദനം, വിജയകരമായ കൊക്കൂണ് കൊയ്ത്തിന് അത്യന്താപേക്ഷിതമാണ്, അതിന് നല്ല സംവിധാനങ്ങള് സ്വീകരിച്ചാല് മതി. പട്ടുനൂല്പ്പുഴു അതിന്റെ ലാര്വ്വ കാലം അഞ്ച് വ്യത്യസ്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം പ്രത്യേകമായി തയ്യാറാക്കിയ ഷെഡിലാണ് ഇവ വളരുന്നത്. സമയനിഷ്ഠയോടുള്ള പരിചരണം ഉണ്ടെങ്കിലേ നല്ലയിനം പട്ടുനൂല് ലഭിക്കൂ. -------------

No comments: