മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരിമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പാവൽ  ,  കടച്ചക്ക/ശീമച്ചക്ക 






കാപ്സിക്കം:
=================
കാപ്‌സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.
എല്ലാ മുളക്‌ വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച്‌ കാപ്‌സിക്കം വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ

സമൃദ്ധമായ ഉറവിടമാണ്‌ . ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്റ്റിറോള്‍ നിയന്ത്രണവിധേയമായി

നിലനിര്‍ത്തുന്നതിനും, ഹാര്‍ട്ട്‌ അറ്റാക്ക്‌ വരാതിരിക്കുന്നതിനും കാപ്‌സിക്കം നിത്യേന

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്‌, ബ്രോങ്കിയല്‍ ആസ്‌ത്‌മ,

കാറ്ററാക്‌ട്‌ എന്നിവയെ തടയുന്നതിനും കാപ്‌സിക്കം ഭക്ഷണത്തില്‍സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്‌ .

മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ എന്ന പദാര്‍ത്ഥം വേദനസംഹാരിയായും ഉപയോഗിക്കാം.

ക്യാന്‍സര്‍ തടയുന്നതിന്‌ കാപ്‌സൈസിന്‌ കഴിവുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. കാര്‍സിനോജനിക്‌

പദാര്‍ത്ഥങ്ങള്‍ ഡി.എന്‍ .എ യുമായി കൂടിച്ചേരുന്നത്‌ തടയുകയാണ്‌ യഥാര്‍ത്ഥത്തില്‍ കാപ്‌സൈസിന്റെ

ധര്‍മ്മം. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ രോഗകാരികളായ ബാക്‌ടീരിയകളെ നശിപ്പിക്കാനും കാപ്‌സൈസിനു

കഴിയും. ചില്ലി ഒരു ലാക്‌സേറ്റീവ്‌ കൂടിയാണ്‌ . പ്രമേഹ രോഗമുള്ളവര്‍ സ്ഥിരമായി കാപ്സിക്കം

കഴിക്കുന്നത്‌ നല്ലതാണ്‌ .ഭക്ഷ്യ, ആരോഗ്യ മേഘലകളിലുള്ള ഉപയോഗത്തിന്‌ പുറമേ മറ്റനേകം

വ്യാവസായിക ഉപയോഗങ്ങളും ചില്ലിക്കുണ്ട്. കാപ്സൈസിന്‍ കലര്‍ന്ന 'പെപ്പര്‍' സ്പ്രെകള്‍

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും, സ്വയരക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.
ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.


----------------

No comments: