മത്തങ്ങ ,  ചുരക്ക  ,  കോളിഫ്ലവര്  ,  ടെറസ്സില്‍ കൃഷി  , പുകയില കഷായം  ,  ചിപ്പിക്കൂണ്‍  ,  ചീര  ,  മുരിങ്ങ  ,   വെണ്ട കൃഷി  ,   പടവലം  ,   അടുക്കളത്തോട്ടം  ,  കോവയ്ക്ക  ,  വെള്ളരി  ,  വഴുതന  ,  അമരപ്പന്തല്‍  ,  കുമ്പളം  ,  കറിവേപ്പില  ,  തക്കാളികൃഷി  ,  കാബേജ്  ,  നാരകം  ,  കാന്താരമുളക്  ,  പാല്‍ക്കൂണ്‍  ,  പാലക്ക്‌കാപ്സിക്കം   ,  മല്ലിയില  ,  ആഫ്രിക്കന്‍മല്ലി / ശീമ മല്ലി  ,  നിത്യവഴുതിന  ,  പാവൽ  ,  പാവൽ  ,  കടച്ചക്ക/ശീമച്ചക്ക 





ആഫ്രിക്കന്‍മല്ലി / ശീമ മല്ലി:
============================

മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.
കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്‍, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.
മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്. ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്.

No comments: